Currency

സേവയുടെ ജലം 100 ശതമാനം ശുദ്ധമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Tuesday, February 19, 2019 1:42 pm

ഷാര്‍ജ: ജല, വൈദ്യുതി ഡിപ്പാര്‍ട്‌മെന്റ് (സേവ) വിതരണം ചെയ്യുന്ന പൈപ്പ് വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കാമെന്ന് അധികൃതര്‍. ശുദ്ധീകരിച്ച ജലമാണ് വീടുകളിലെത്തിക്കുന്നതെന്നതെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. ഷാര്‍ജ എമിറേറ്റില്‍ പ്രതിദിനം 10.10 കോടി ഗാലന്‍ വെള്ളം ആവശ്യമുണ്ട്. ഉപ്പ് രസം ഒഴിവാക്കി നൂറ് ശതമാനം ശുദ്ധമാക്കിയാണ് വിതരണം. അണുവിമുക്തമാക്കി കുറ്റമറ്റ രീതിയിലാണ് എമിറേറ്റിലെ ജലവിതരണമെന്ന് ‘സേവ’ മേധാവി എഞ്ചി. റാഷിദ് അല്ലീം അറിയിച്ചു.

വീടുകളിലെയും താമസ കെട്ടിടങ്ങളിലെയും ജലസംഭരണികള്‍ കൃത്യമായി ശുചീകരിക്കാന്‍ ശ്രദ്ധിക്കണം. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ജലസംഭരണി ശുചീകരിക്കണം. തുരുമ്പ് പിടിച്ചതും പഴക്കം ചെന്നതുമായ ഗാര്‍ഹിക പെപ്പുകള്‍ മാറ്റണം. കെട്ടിട മുകളിലുള്ള മിക്കവാട്ടര്‍ ടാങ്കുകളിലേയും വെള്ളം ഉപയോഗശൂന്യമാകാന്‍ സാധ്യത കൂടുതലാണെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x