Currency

ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും വാടക കുറയുന്നു

സ്വന്തം ലേഖകന്‍Thursday, May 3, 2018 3:01 pm

ഷാര്‍ജ: ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും വാടക കുറയുന്നതായി റിപ്പോര്‍ട്ട്. ഒന്നു മുതല്‍ 12 ശതമാനം വരെയാണ് വാടക നിരക്ക് കുറഞ്ഞിരിക്കുന്നത്. ഷാര്‍ജ റോളയിലും അജ്മാനിലുമാണ് വാടക ഗണ്യമായി കുറഞ്ഞത്. നടപ്പു വര്‍ഷം ഈ പ്രവണതക്ക് ആക്കം കൂടി. എണ്ണവിലയിലെ ഏറ്റക്കുറച്ചിലും മൂല്യവര്‍ധിത നികുതിയും പൊതുവായ സാമ്പത്തിക ഘടകങ്ങളും വാടകയെ സ്വാധീനിച്ചുവെന്നാണ് റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആസ്‌റ്റെകോയുടെ റിപ്പോര്‍ട്ടിലുള്ളത്.

പഴക്കം ചെന്ന കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് ഉടമകള്‍ വാടകയില്‍ ഇളവ് നല്‍കിയതാണ് ഷാര്‍ജ റോളയിലും മറ്റും പ്രതിഫലിച്ചത്. എന്നാല്‍ ഷാര്‍ജയിലെ അബൂ ഷഗാറ, അല്‍ ബുതൈന, അല്‍ യര്‍മൂഖ്, അല്‍വഹ്ദ എന്നിവിടങ്ങളില്‍ വാര്‍ഷിക വാടക നിരക്കില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. അതേസമയം വടക്കന്‍ എമിറേറ്റുകളിലെ അപാര്‍ട്ട്‌മെന്റുകളിലും മറ്റും വാടക നിരക്കില്‍ കാര്യമായ കുറവ് സംഭവിച്ചതായും റിപ്പോട്ട് പറയുന്നു.

അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ഇതു പ്രകടമാണ്. വരും വര്‍ഷങ്ങളില്‍ താമസക്കാരുടെ എണ്ണത്തില്‍ രൂപപ്പെടുന്ന വര്‍ധന കൂടിയാകുമ്പോള്‍ വാടക നിരക്കില്‍ സന്തുലിതത്വം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x