
ഷാര്‍ജ: റമദാന്‍ മാസത്തോടനുബന്ധിച്ച് യുഎഇയില്‍ 1239 തടവുകാര്‍ക്ക് മാപ്പ് നല്‍കി. 935 പേര്‍ക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ മാപ്പ് നല്‍കി. അതേസമയം 304 പേര്‍ക്ക് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുമാണ് മാപ്പ് പ്രഖ്യാപിച്ചത്.
തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനുള്ള അവസരം ലഭ്യമാക്കാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം ലഘൂകരിക്കാനും വേണ്ടിയാണ് വിവിധ രാജ്യക്കാരായവര്‍ക്ക് മാപ്പ് നല്‍കിയത്്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.