Currency

കുട്ടികളുടെ വായനോല്‍സവത്തിന് ഷാര്‍ജയില്‍ തുടക്കം

സ്വന്തം ലേഖകന്‍Friday, April 20, 2018 10:58 am

ഷാര്‍ജ: പത്താമത് കുട്ടികളുടെ വായനോല്‍സവത്തിന് ഷാര്‍ജയില്‍ തുടക്കം. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന വായനോല്‍സവത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കും. പുസ്തകപ്രദര്‍ശനത്തിനും വില്‍പനയ്ക്കും പുറമേ കുട്ടികള്‍ക്ക് വേണ്ടി ഒട്ടേറെ കലാ ശാസ്ത്ര പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മേളയില്‍ 121 രാജ്യങ്ങളില്‍ നിന്ന് 286 വിശിഷ്ടാതിഥികള്‍ കുട്ടികളുമായി സംവദിക്കും.

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ച പത്താമത വായനോത്സവം ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ ബുക്ക് അതോറിറ്റിയാണു പത്താമതു കുട്ടികളുടെ വായനോത്സവത്തിന്റെ സംഘാടകര്‍. ഓരോ വര്‍ഷവും കുട്ടികളുടെ വായനോത്സവത്തിന് ജനപ്രീതി വര്‍ധിക്കുകയാണ്. വായനയും വരയും പാട്ടും പാചകവുമുള്‍പ്പെടെ 2600 സാഹിത്യ സാംസ്‌കാരിക കലാ പരിപാടികളാണ് ഇത്തവണ ഒരുക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x