Currency

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍Tuesday, October 3, 2017 2:42 pm

അല്‍ മജാസ് ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് 32 കാരിയായ ഇന്ത്യന്‍ യുവതിയെ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതി ആത്മഹത്യ ചെയ്തതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷാര്‍ജ: ഇന്ത്യന്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ മജാസ് ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് 32 കാരിയായ ഇന്ത്യന്‍ യുവതിയെ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതി ആത്മഹത്യ ചെയ്തതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് വീണയുടന്‍ മരണം സംഭവിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x