ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക മേഖലകളിലടക്കമുള്ള വന്‍ മുന്നേറ്റവും വിവിധ മേഖലകളിലെ പരിജ്ഞാനവും കണക്കിലെടുത്താണ് ഈ അത്യപൂര്‍വ അംഗീകരം ഇന്ത്യയ്ക്ക് നല്‍കുന്നത്.
ഷാര്‍ജ: യുഎഇയില്‍ നടക്കുന്ന രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യ മുഖ്യാതിഥിയാകും. വിവിധ മേഖലകളിലെ വന്‍ മുന്നേറ്റം കണക്കിലെടുത്ത് സുഹൃദ് രാജ്യമായ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക മേഖലകളിലടക്കമുള്ള വന്‍ മുന്നേറ്റവും വിവിധ മേഖലകളിലെ പരിജ്ഞാനവും കണക്കിലെടുത്താണ് ഈ അത്യപൂര്‍വ അംഗീകരം ഇന്ത്യയ്ക്ക് നല്‍കുന്നത്.
ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ മേഖലകളില്‍ ഇന്ത്യ ആര്‍ജിച്ച അറിവുകള്‍, വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ പങ്കുവയ്ക്കും. ബഹിരാകാശരംഗത്തുള്ള ഇന്ത്യയുടെ അത്ഭുതാവഹമായ നേട്ടങ്ങളും ലോകരാജ്യങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങള്‍, സംഘടനാ ഭാരവാഹികള്‍, സ്വകാര്യപൊതുമേഖലാ സംരംഭങ്ങളുടെ പ്രതിനിധികള്‍, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
യുഎസ്, റഷ്യ, യൂറോപ്യന്‍ യൂണിയന് എന്നിവയോട് ഒപ്പംനില്‍ക്കുന്ന നേട്ടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയെന്നും വിലയിരുത്തപ്പെടുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിനുശേഷം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയുടെ റിപ്പബ്ലിക്ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സാന്നിധ്യം ഉച്ചകോടിയുടെ പ്രാധാന്യവും പ്രസക്തിയും സാധ്യതകളും വര്‍ധിപ്പിക്കുന്നതായി യുഎഇ കാബിനറ്റ്കാര്യ മന്ത്രിയും ഉച്ചകോടിയുടെ ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ഉച്ചകോടിയില്‍ 139 രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. 114 സെഷനുകളിലായി 150 വിദഗ്ധര്‍ പ്രസംഗിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.