ഒക്ടോബര്‍ 18 വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴയില്‍ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ് നല്‍കിയിരിക്കുന്നത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിച്ചു. ഒക്ടോബര്‍ 18 വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴയില്‍ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ് നല്‍കിയിരിക്കുന്നത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
പിഴയില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നതിനൊപ്പം ഇന്നുവരെയുള്ള മുഴുവന്‍ ബ്ലാക് പോയിന്റുകളും നീക്കം ചെയ്യുമെന്നു ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് സെരി അല്‍ ഷംസി അറിയിച്ചു.
ഡിസംബര്‍ 31നകം പിഴ അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. ഷാര്‍ജ പൊലീസിന്റെ അമ്പതാം വാര്‍ഷിക ഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വെബ്സൈറ്റ് വഴിയോ എമിറേറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലോ പൊലീസ് സ്റ്റേഷനുകളിലോ പിഴ അടയ്ക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.