അജ്മാന് തീരത്ത് ഉപേക്ഷിക്കപ്പെട്ട കപ്പലുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരായ 41 ജീവനക്കാരില്‍ എട്ടുപേര്‍ കൂടി നാട്ടിലെത്തി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താനായത്.
21 മാസം മുമ്പ് ഇന്ത്യയില്‍ നിന്നെത്തിയ പത്ത് യുവാക്കളാണ് ഇക്കുറി സഹായഭ്യര്ഥിച്ചിരിക്കുന്നത്. ഷാര്‍ജ ഖാലിദിയ തുറമുഖത്ത് ദുരിതത്തില്‍ കഴിയുകയാണിവര്‍. 18 മാസത്തെ പുറം കടല്‍ ദുരിത ജീവിതത്തിന് ശേഷം ഒരു മാസം മുമ്പ് ഷാര്‍ജ തുറമുഖത്തെത്തിയത്.
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. ക്രിക്കറ്റ്, വോളിബാള്‍, കമ്പവലി അടക്കം നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്.
ഭൗമദിനാചരണത്തിന്റെയും ലോക തൊഴിലാളിദിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച മാരത്തണില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയായിരുന്നു സംഘാടകര്‍.
പുതിയ റോഡുകളുടെ രൂപരേഖ തയ്യാറാക്കിയതിലാണ് മരവും ഉള്‍പ്പെട്ടത്. മരം മുറിച്ച് മാറ്റിയാലെ രൂപരേഖ പ്രകാരം കൃത്യമായ രീതിയില്‍ റോഡ് നിര്‍മാണം നടത്താന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ 200 വര്‍ഷം പഴക്കമുള്ള മരം മുറിച്ച് മാറ്റാന്‍ നഗരസഭ തയാറായിരുന്നില്ല.
പത്തനംതിട്ട അടൂര്‍ സ്വദേശി രഘു മോഹനാലയം (52) ആണ് അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം.
യുഎഇയിൽ ഒരാൾ ശരാശരി Dh877 ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങാനായി ചിലവഴിക്കുന്നുണ്ടെന്ന് യൂറോമോണിറ്റർ ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അജ്മന് പാതയില്‍ മലയാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന് ബാലകൃഷ്ണന് (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന് (32) എന്നിവരാണ് മരിച്ചത്.
ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. അവധി ദിവസമായിരുന്നതിനാല്‍ താമസിക്കുന്നവര്‍ പലരും പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിലെ മറ്റ് നിലകളില്‍ കൂടുതലായും മലയാളികളാണ് താമസിക്കുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.
പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തക റാണ അയൂബിന് അശ്ലീലസന്ദേശം അയച്ച മലയാളി ജീവനക്കാരനെ യുഎഇയിൽ നിന്നും നാടുകടത്തി.