Currency

ഷാര്‍ജയില്‍ ഊര്‍ജസംരക്ഷണ സന്ദേശവുമായി മാരത്തണ്‍

സ്വന്തം ലേഖകന്‍Sunday, April 23, 2017 12:34 pm

ഭൗമദിനാചരണത്തിന്റെയും ലോക തൊഴിലാളിദിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച മാരത്തണില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയായിരുന്നു സംഘാടകര്‍.

ഷാര്‍ജ: ഊര്‍ജസംരക്ഷണ സന്ദേശവുമായി ഷാര്‍ജയില്‍ മാരത്തണ്‍ നടത്തി. ഭൗമദിനാചരണത്തിന്റെയും ലോക തൊഴിലാളിദിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച മാരത്തണില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയായിരുന്നു സംഘാടകര്‍. ഷാര്‍ജ സെയ്ഫ്സോണിന്റെ പങ്കാളിത്തത്തോടെയായിരുന്നു ഓട്ടമല്‍സരം.

പരിസ്ഥിതിയോടുള്ള ആഭിമുഖ്യം ജനങ്ങളില്‍ വളര്‍ത്താന്‍ വിവിധ ബോധവത്കരണ പരിപാടികളാണ് സേവ നടത്തി വരുന്നത്. ഊര്‍ജത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ നടപടികള്‍ ആവശ്യമാണെന്ന് ഷാര്‍ജ സെയ്ഫ് സോണ്‍ പ്രതിനിധി വ്യക്തമാക്കി. മാരത്തണ്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x