21 മാസം മുമ്പ് ഇന്ത്യയില്‍ നിന്നെത്തിയ പത്ത് യുവാക്കളാണ് ഇക്കുറി സഹായഭ്യര്ഥിച്ചിരിക്കുന്നത്. ഷാര്‍ജ ഖാലിദിയ തുറമുഖത്ത് ദുരിതത്തില്‍ കഴിയുകയാണിവര്‍. 18 മാസത്തെ പുറം കടല്‍ ദുരിത ജീവിതത്തിന് ശേഷം ഒരു മാസം മുമ്പ് ഷാര്‍ജ തുറമുഖത്തെത്തിയത്.
റാസല്‍ഖൈമ: പുറം കടലില്‍ നിന്നും വീണ്ടും ദുരിത ജീവിതത്തില്‍ നിന്ന് രക്ഷതേടി സഹായമഭ്യര്‍ഥിച്ച് ഇന്ത്യന്‍ യുവാക്കള്‍. 21 മാസം മുമ്പ് ഇന്ത്യയില്‍ നിന്നെത്തിയ പത്ത് യുവാക്കളാണ് ഇക്കുറി സഹായഭ്യര്ഥിച്ചിരിക്കുന്നത്. ഷാര്‍ജ ഖാലിദിയ തുറമുഖത്ത് ദുരിതത്തില്‍ കഴിയുകയാണിവര്‍. 18 മാസത്തെ പുറം കടല്‍ ദുരിത ജീവിതത്തിന് ശേഷം ഒരു മാസം മുമ്പ് ഷാര്‍ജ തുറമുഖത്തെത്തിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇവരുടെ വിവരം ഒരു മലയാളിയിലൂടെയാണ് പുറം ലോകം അറിയുന്നത്. 90,000 മുതല്‍ രണ്ട് ലക്ഷം രൂപ സീമെന്‍ വിസക്ക് നല്‍കിയാണ് തങ്ങള്‍ പത്ത് പേര് ഡല്‍ഹിയില്‍ നിന്നും യു.എ.ഇയിലെത്തിയതെന്ന് സംഘത്തിലുള്ള ജാര്‍ക്കണ്ഡ് സ്വദേശി അനൂപ് പഥക്ക് പറഞ്ഞു. ആദ്യ മുന്ന് മാസം ശമ്പളവും ഭക്ഷണവും ലഭിച്ചിരുന്നെങ്കിലും പിന്നീട് തങ്ങളെ ഇവിടെ എത്തിച്ചവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും മാര്‍ച്ച് 26നാണ് ഷാര്‍ജ ഖാലിദിയ തുറമുഖത്തത്തെിയതെന്നും അനൂപ് പറഞ്ഞു.
പട്ടിണിയും ദുരിതങ്ങള്‍ക്കുമിടയില്‍ രേഖകളില്ലാതെ ഷാര്‍ജ തുറമുഖത്തത്തെിയതിന് നിയമ നടപടികളും അഭിമുഖീകരിക്കേണ്ട ദുരവസ്ഥയിലാണ് ഈ യുവാക്കള്‍. രേഖകള്‍ ശരിയാക്കി എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള സഹായമാണ് ഇവരുടെ ആവശ്യം. സമാന ദുരിതത്തിലകപ്പെട്ട ഒരു മലയാളി ഉള്‍പ്പെടെയുള്ള 15 അംഗ സംഘം ആഴ്ചകള്‍ക്ക് മുമ്പാണ് യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.