Currency

ഷാര്‍ജയില്‍ മലയാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

സ്വന്തം ലേഖകന്‍Saturday, April 22, 2017 12:12 pm

പത്തനംതിട്ട അടൂര്‍ സ്വദേശി രഘു മോഹനാലയം (52) ആണ് അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം.

അജ്മാന്‍: മലയാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി രഘു മോഹനാലയം (52) ആണ് അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം.

ഷാര്‍ജയില്‍ അലീകോ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു രഘു. കമ്പനിയുടെ അജ്മാനിലെ ക്യാമ്പിനടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വീണത്. രഘുവിന്റെ രണ്ട് ആണ്‍ മക്കളും ഷാര്‍ജയില്‍ ജോലി ചെയ്യുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x