അജ്മന് പാതയില്‍ മലയാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന് ബാലകൃഷ്ണന് (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന് (32) എന്നിവരാണ് മരിച്ചത്.
ഷാര്‍ജ: അജ്മന് പാതയില്‍ മലയാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന് ബാലകൃഷ്ണന് (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന് (32) എന്നിവരാണ് മരിച്ചത്.
അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന 16 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.15 നാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തി വരികയാണ്. ഷരിയ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. മലയാളികള്‍ കൂടുതലായും താമസിക്കുന്ന കെട്ടിടമാണ് ഇത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.