അജ്മാന്‍ തീരത്ത് ഉപേക്ഷിക്കപ്പെട്ട കപ്പലുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരായ 41 ജീവനക്കാരില്‍ എട്ടുപേര്‍ കൂടി നാട്ടിലെത്തി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താനായത്.
ഷാര്‍ജ: അജ്മാന്‍ തീരത്ത് ഉപേക്ഷിക്കപ്പെട്ട കപ്പലുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരായ 41 ജീവനക്കാരില്‍ എട്ടുപേര്‍ കൂടി നാട്ടിലെത്തി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താനായത്. നാല് കപ്പലുകളിലായാണ് ഇവര്‍ കുടുങ്ങിയിരുന്നത്.
ഇതില്‍ എം.വി. റോക്ക് എന്ന കപ്പലില്‍ ഉണ്ടായിരുന്നവരാണ് നാട്ടിലേക്ക് യാത്രതിരിച്ചത്. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്റെ കൂടി സഹായത്തോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ വഴിയൊരുങ്ങിയത്. ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് കപ്പലിലെ ജീവനക്കാര്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു. ഇതിലൂടെയാണ് ജീവനക്കാരുടെ കദനകഥ പുറംലോകമറിഞ്ഞത്.
17 മാസമായി ശമ്പളമില്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇവര്‍. കപ്പലുടമസ്ഥരുമായി യു.എ.ഇ. സര്‍ക്കാര്‍ പ്രതിനിധികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായും നടത്തിയ ചര്‍ച്ചയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.