Currency

കുറുപ്പുന്തറ മാന്‍വെട്ടം സ്വദേശിനി ലിസമ്മ ജോസഫ് ഇംഗ്ലണ്ടിൽ നിര്യാതയായി

Tuesday, February 21, 2017 12:30 pm

വൂസ്റ്റര്‍:  ഇംഗ്ലണ്ടിലെ വൂസ്റ്ററില്‍ കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടം സ്വദേശിനിയായ കാരിക്കാമുകളേല്‍ കുടുംബാംഗം ലിസമ്മ ജോസഫ് (52) നിര്യാതയായി.  വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന ലിസമ്മ ഏറെ നാളായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 2004 ലാണ് യുകെയിലേക്ക് കുടിയേറിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 

ഭര്‍ത്താവ് വൈക്കം സ്വദേശിയായ ജോസ്.  വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ലിസ്മി ജോസ്, വിദ്യാർത്ഥികളായ  ജെസ്‌ലി ജോസ്,  ജെസ്‌വിന്‍ ജോസ് എന്നിവരാണ് മക്കൾ. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x