Currency

പാർക്കിംഗ് ഫീസ് വരുമാനത്തിൽ റെക്കോർഡിട്ട് എൻ എച്ച് എസ്

സ്വന്തം ലേഖകൻWednesday, December 28, 2016 10:21 pm

പാര്‍ക്കിങ് ഫീസ് വരുമാനത്തിൽ എൻ എച്ച് എസിന് റെക്കോർഡ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികള്‍ എല്ലാം കൂടി പാര്‍ക്കിങ് ഫീസ് ഇനത്തിൽ പിരിച്ചത് 120 മില്യന്‍ പൗണ്ടാണ്.

ലണ്ടൺ: പാര്‍ക്കിങ് ഫീസ് വരുമാനത്തിൽ എൻ എച്ച് എസിന് റെക്കോർഡ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികള്‍ എല്ലാം കൂടി പാര്‍ക്കിങ് ഫീസ് ഇനത്തിൽ പിരിച്ചത് 120 മില്യന്‍ പൗണ്ടാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പിരിച്ചെടുത്ത തുക കാര്‍ പാര്‍ക്കുകളുടെ അറ്റകുറ്റപ്പണിക്കോ രോഗികളുടെ പരിചരണത്തിനോ തന്നെയാണ് ഉപയോഗിക്കുന്നതെന്നാണ് പല ട്രസ്ററുകളും വാദിക്കുന്നത്. അതേസമയം സ്കോട്ട്ലന്‍ഡിലും വെയില്‍സിലും എന്‍എച്ച്എസ് പാര്‍ക്കിങ് ഏറെക്കുറെ സൗജന്യമാണെന്ന് പേഷ്യന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

വിവരാവകാശ നിയമപ്രകാരമാണ് പാര്‍ക്കിങ് ഫീസ് വര്‍ധന സംബന്ധിച്ച കണക്ക് പുറത്തുവന്നത്. 120 ട്രസ്ററുകളോട് ഇതെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും 89 പേര്‍ മാത്രമാണ് മറുപടി നല്‍കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x