
ലണ്ടൺ: യുകെയിൽ വീടുവില വർധിക്കുന്നു. ലൂട്ടണിലാണ് രാജ്യത്ത് വീടുവില ഏറ്റവും ഉയർന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഏഴര ശതമാനം വര്‍ധനയാണ് ഇവിടെ വീട് വിലയില്‍ ഉണ്ടായത്. ഇവിടെ ശരാശരി വീടുവില 2.56 ലക്ഷം പൗണ്ടാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതും മതിയായ തോതില്‍ വീട് ലഭിക്കാതെ വന്നതുമാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.
ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലുമൊക്കെയായുള്ള രാജ്യത്തെ പത്ത് സ്ഥലങ്ങളിൽ വീടുവിലയിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. ബാര്‍ക്കിങ് ആന്‍ഡ് ഡാഗെന്‍ഹാം, ഡന്സ്റ്റേബിള്, ബാസില്ഡണ്, ടവര്‍ ഹാംലെറ്റ്, വാറ്റ്ഫോര്‍ഡ് എന്നീ സ്ഥലങ്ങളും വീടുവില ഉയർന്നവയിൽ ഉൾപ്പെടും.
അതേസമയം അബെര്‍ദീനില്‍ ഇക്കുറി വീട് വിലയില്‍ 6.9 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. ഇവിടെ ശരാശരി വീട് വില 2.03 ലക്ഷം പൗണ്ടാണ്. വടക്കന്‍ അയര്‍ലന്‍ഡിലെ ബന്ഗോര്, സ്കോട്ട്ലന്‍ഡിലെ ഇന്വേഴ്നെസ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂള്‍ എന്നിവയാണ് പൊതുവെ രാജ്യത്ത് നിലവിൽ വീടുവില കുറവുള്ള സ്ഥലങ്ങൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.