ക്ലാസ് മുറിയിലെ ചുമരില്‍ ട്രംപിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ 'പോയി മരിക്കൂ' എന്ന് പറഞ്ഞ് വെള്ളം ചീറ്റിക്കുന്ന പായലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരകണക്കിന് ആളുകളാണ് കണ്ടത്.
ടെക്‌സസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിന്റെ വീഡീയോ ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ ട്രംപിന്റെ ചിത്രത്തിനു നേരെ വെള്ളം ചീറ്റിച്ച ഇന്ത്യന്‍ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സ്‌കൂളധികൃതര്‍ നിര്‍ദേശിച്ചു. വെള്ളം ചീറ്റിച്ച പായല്‍ മോദിയോടാണ് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. ഡാലസിലെ ആഡംസ്റ്റണ്‍ ഹൈസ്‌കൂളില്‍ കലാ അധ്യാപികയാണ് പായല്‍.
ക്ലാസ് മുറിയിലെ ചുമരില്‍ ട്രംപിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ‘പോയി മരിക്കൂ’ എന്ന് പറഞ്ഞ് വെള്ളം ചീറ്റിക്കുന്ന പായലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരകണക്കിന് ആളുകളാണ് കണ്ടത്.
വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പായല്‍ ചെയ്തത് അധ്യാപികയ്ക്ക് ചേര്‍ന്ന നടപടിയല്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌കൂളധികൃതര്‍ പായലിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.