Currency

ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് യു.എസില്‍ രണ്ടരലക്ഷം ഡോളറിന്റെ ശാസ്ത്ര അവാര്‍ഡ്

സ്വന്തം ലേഖകന്‍Friday, March 17, 2017 12:23 pm

മസ്തിഷ്‌കത്തിനേറ്റ പരിക്കും നാഡീവ്യൂഹ രോഗങ്ങളും കാരണം നാഡീകോശങ്ങള്‍ നശിക്കുന്നത് തടയുന്നത് സംബന്ധിച്ച ഗവേഷണത്തിനാണ് ഇന്ദ്രണിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര പട്ടികയില്‍ വസാന പത്തു പേരില്‍ ഇന്ദ്രാണിയടക്കം അഞ്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളുണ്ടായിരുന്നു.

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് അമേരിക്കയില്‍ രണ്ടരലക്ഷം ഡോളറിന്റെ ശാസ്ത്ര അവാര്‍ഡ്. ന്യൂജേഴ്‌സി നിവാസിയായ ഇന്ദ്രാണി ദാസാ(17)ണ് പുരസ്‌കാരത്തിന് അര്‍ഹയായത്. യു.എസിലെ പ്രമുഖ ശാസ്ത്രഗണിത മത്സരമായ റീജനറോണ്‍ സയന്‍സ് ടാലന്റ് സേര്‍ച് അവാര്‍ഡാണ് ഇന്ദ്രാണി സ്വന്തമാക്കിയത്.

മസ്തിഷ്‌കത്തിനേറ്റ പരിക്കും നാഡീവ്യൂഹ രോഗങ്ങളും കാരണം നാഡീകോശങ്ങള്‍ നശിക്കുന്നത് തടയുന്നത് സംബന്ധിച്ച ഗവേഷണത്തിനാണ് ഇന്ദ്രണിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര പട്ടികയില്‍ വസാന പത്തു പേരില്‍ ഇന്ദ്രാണിയടക്കം അഞ്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളുണ്ടായിരുന്നു.

ഇന്ത്യാന നിവാസിയായ ഇന്ത്യക്കാരന്‍ അര്‍ജുന്‍ രമനി(18)യാണ് മൂന്നാം സ്ഥാനത്തിന് അര്‍ഹനായത്. 1,50,000 ഡോളറാണ് അര്‍ജുന് കിട്ടിയ പുരസ്‌കാര തുക. ന്യയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ അര്‍ച്ചന വര്‍മ(17)ക്ക് 90,000 ഡോളര്‍ സമ്മാനത്തുക ലഭിച്ചു. 70,000 ഡോളര്‍ ലഭിച്ച വിര്‍ജീനയില്‍ നിന്നുള്ള പ്രതിക് നായിഡു(18), 50,000 ഡോളര്‍ ലഭിച്ച ഫേ്‌ലാറിഡയില്‍നിന്നുള്ള വൃന്ദ മദന്‍(17) എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മറ്റ് ഇന്ത്യക്കാര്‍.

ഈ വര്‍ഷത്തെ റീജനറോണ്‍ സയന്‍സ് ടാലന്റ് സേര്‍ച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1,700 ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ 300ഓളം പേരെയാണ് വിദഗ്ധരായി പരിഗണിക്കപ്പെട്ടത്. ഇവരില്‍ നിന്ന് 40 പേര്‍ക്കാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ മത്സരിക്കാര്‍ അവസരം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x