
ഹൂസ്റ്റൺ: ഹൂസ്റ്റണ്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മലയാളി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. ജനുവരി 21നായിരുന്നു ആദ്യ പ്രക്ഷേപണം. ആദ്യ പ്രക്ഷേപണത്തോടനുബന്ധിച്ച് മിസോറി സിറ്റിയില്‍ നടന്ന മലയാളി റേഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ നിരവധി പ്രവാസി മലയാളികൾ പങ്കുചേർന്നു.
എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെ ഹൂസ്റ്റണില്‍ നിന്നും ലൈവായി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പരിപാടികള്‍ക്ക് 1590 എഎംല്‍ ട്യൂണ്‍ ചെയ്ത് 713.974-4000 ല്‍ വിളിയ്ക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
മലയാളി റേഡിയോ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് 24 മണിക്കൂറും മലയാളം പാട്ടുകളും ആര്‍.ജെ. കളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വിവിധ പരിപാടികളും കേൾക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.