Currency

ഇന്ത്യൻ-അമേരിക്കൻ എഞ്ചിനീയർ ഹൂസ്റ്റൺ പൊതുമരാമത്ത് വകുപ്പ് തലവനാകുന്നു

സ്വന്തം ലേഖകൻSunday, March 19, 2017 9:19 am

ഹൂസ്റ്റൺ പൊതുമരാമത്ത് വകുപ്പ് തലവനായി ഇന്ത്യൻ-അമേരിക്കൻ എഞ്ചിനീയറായ കരുൺ ശ്രീരാമയെ മേയർ സിൽവെസ്റ്റർ ടർണർ നാമനിർദേശം ചെയ്തു.

ഹ്യൂസ്റ്റൺ : ഹൂസ്റ്റൺ പൊതുമരാമത്ത് വകുപ്പ് തലവനായി ഇന്ത്യൻ-അമേരിക്കൻ എഞ്ചിനീയറായ കരുൺ ശ്രീരാമയെ മേയർ സിൽവെസ്റ്റർ ടർണർ നാമനിർദേശം ചെയ്തു.

കൗൺസിൽ തീരുമാനം കൂടിയായാൽ, നിലവിലുള്ള ഡയറക്ടറായ ഡെയ്ൽ റുഡിക്കിന്റെ വിരമിക്കലിനെ തുടർന്ന് ഹൈദരാബാദ് സ്വദേശിയായ ശ്രീരാമ ഹ്യൂസ്റ്റനിലെ വകുപ്പ് ഡയറക്ടർ ആയി നിയമിതനാകും. 

സിവിൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റും എം.ബി.എ ബിരുദധാരിയുമായ  53-കാരനായ  ശ്രീരാമക്ക് അമേരിക്കയിലും വിദേശത്തുമായി ദശലക്ഷം ഡോളർ മൂലധനമുള്ള വിവിധ പദ്ധതികളുടെ അമരക്കാരനായി 28 വർഷത്തെ അനുഭവസമ്പത്തുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x