ട്രംപിന്റെ വംശീയ വിദ്വേഷത്തെപ്പറ്റി കിട്ടിയ അവസരത്തില്‍ ചൗഹാന് തുടരെ ചോദ്യങ്ങള്‍ തുടങ്ങി. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യയെ സഹായിച്ചോ, നിങ്ങളും ക്രിമിനലല്ലേ, പ്രസിഡന്റിനെപ്പോലെ താങ്കളും രാജ്യത്തെ വഞ്ചിച്ചോ തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങളാണ് യുവതി ഉന്നയിച്ചത്.
വാഷിങ്ടണ്‍: ട്രംപിന്റെ വംശീയ വിദ്വേഷത്തിനെതിരെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയോട് പ്രകോപനപരമായ ചോദ്യങ്ങളുമായി ഇന്ത്യന്‍ യുവതി. ഗുജറാത്ത് സ്വദേശിനിയായ ചൗഹാനാണ് പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസറോട് ട്രംപ് ഭരണകൂടത്തിനെതിരായ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ ചോദിക്കുക മാത്രമല്ല അതിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്പൈസര്‍ ‘ആപ്പിളി’ന്റെ ഒരു ഷോപ്പില്‍ ഫോണ്‍ വാങ്ങാനെത്തിയപ്പോഴാണ് ചൗഹാന് കണ്ടത്.
ഒരു ഫാസിസ്റ്റിന് വേണ്ടി ചെയ്യുന്ന ജോലി എങ്ങനെയുണ്ട്?. എന്നതായിരുന്നു സ്പൈസറോടുള്ള ചൗഹാന്റെ ചോദ്യം. ചോദ്യം കേട്ട് സ്പൈസര്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് മറുപടി നല്കി. ട്രംപിന്റെ വംശീയ വിദ്വേഷത്തെപ്പറ്റി കിട്ടിയ അവസരത്തില്‍ ചൗഹാന് തുടരെ ചോദ്യങ്ങള്‍ തുടങ്ങി. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യയെ സഹായിച്ചോ, നിങ്ങളും ക്രിമിനലല്ലേ, പ്രസിഡന്റിനെപ്പോലെ താങ്കളും രാജ്യത്തെ വഞ്ചിച്ചോ തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങളാണ് യുവതി ഉന്നയിച്ചത്.
അതേസമയം ചൗഹാന്റെ ചോദ്യങ്ങളില്‍ നിന്ന് ആദ്യം ചിരിച്ചു പിന്‍വാങ്ങിയെങ്കിലും ഒടുവില്‍ സ്പൈസര്‍ ഉത്തരം നല്കി: നിങ്ങളെപ്പോലുള്ളവരെ ഇവിടെ തുടരാന്‍ അനുവദിക്കുന്നത് തന്നെ ഈ രാജ്യത്തിന്റെ മഹത്വത്തിന് തെളിവാണ് എന്ന്. സ്പൈസറുടെ മറുപടി തന്റെ നിറത്തെ ഉദ്ദേശിച്ചുള്ള വംശീയ അധിക്ഷേപമാണെന്ന് ചൗഹാന് ആരോപിച്ചു.തുടര്‍ന്ന് ചൗഹാന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ വിവാദം മറ്റൊരു തലത്തിലെത്തി.
എന്നാല്‍ അതിരുവിട്ടു പെരുമാറിയ യുവതിയെ പാകിസ്താനിലേക്ക് വിടണമെന്ന വാദവുമായി ട്രംപ് അനുകൂല ഇന്ത്യക്കാര്‍ രംഗത്തെത്തി. അമേരിക്കയില്‍ പാരന്റ്സ് ഇന്‍ പാര്‍ട്ണര്‍ഷിപ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് ചൗഹാന് ഇപ്പോള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.