ജീവിതശൈലിയില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ 2022 ആകുമ്പോള്‍ അമിതഭാരമുള്ള കുഞ്ഞുങ്ങളായിരിക്കും ഉണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലണ്ടനിലെ കോളജുമായി ചേര്‍ന്ന് അഞ്ചു വയസിന് താഴേയുള്ള 130 മില്യണ്‍ കുട്ടികളില്‍ ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്.
കിഴക്കന്‍ റഷ്യയിലെ ക്യുരില്‍ തടാകത്തിലെ തെളിഞ്ഞ ജലാശയത്തില്‍ മുങ്ങിനിവര്‍ന്നുള്ള കരടിയുടെ മീന്‍പിടിത്തമാണ് കൗതുകമാകുന്നത്. ഭൂരിഭാഗവും മഞ്ഞുപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്ത് മഞ്ഞുകാലത്ത് തവിട്ടു നിറമുള്ള കരടികള്‍ ഭക്ഷിക്കുന്നത് സാല്‍മണ്‍ മത്സ്യങ്ങളെയാണ്.
കേരളപിറവി ദിനത്തില്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ കെട്ടഴിച്ച് ജിമിക്കി കമ്മലിന്റെ പുതിയ വേര്‍ഷന്‍ എത്തിയിരിക്കുന്നത്. ഡപ്പാംകൂത്തിന് പകരം കേരളീയ കലകളുടെ ചുവടുകളാണ് പാട്ടിനൊപ്പമെത്തുന്നതും ഈ ജിമിക്കികമ്മലിന്റെ പ്രത്യേകതയാണ്.
അതിക്രൂരമായി മര്‍ദ്ദിച്ച് കൊണ്ട് നായയെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവ് അനാവശ്യമായി വാശിയോടെ ശ്രമിക്കുന്നതും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുമാണ് വിഡിയോയില്‍ ഉള്ളത്.
ഇരയെ പിടിക്കാനായി മരത്തില്‍ കയറിയ പുള്ളിപ്പുലി നാല്പ്പതടിയോളം ഉയരത്തില്‍ നിന്നാണ് താഴേക്കു ചാടിയത്. പറന്നിറങ്ങുന്നതു പോലെയായിരുന്നു പുള്ളിപ്പുലിയുടെ ചാട്ടമെന്നാണ് ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ഈ ചാട്ടത്തെ വിശേഷിപ്പിച്ചത്.
തന്നെ വളര്‍ത്തി വലുതാക്കിയവരെ കാണാന്‍ കാട്ടാന നാട്ടില്‍ എത്തിയത് പിറന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനേയും, ഒപ്പം സംഘത്തേയും കൂട്ടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിയില്‍ വീണു പരിക്കേറ്റ നിലയിലാണ് വെന്‍ഡി എന്ന ആനക്കുട്ടിയെ ഡേവിഡ് ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് ജീവനക്കാര്‍ കണ്ടെത്തുന്നത്.
സന്ദര്‍ശകരിലൊരാളായ ജോര്‍ജി ഹെയ്ന്സ്മാന്സ് എന്നയാള്‍ അക്വേറിയത്തിനു സമീപം നിന്ന് സ്രാവിനെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം സ്രാവ് അദ്ദേഹത്തിന് നേര്‍ക്ക് കുതിക്കുകയായിരുന്നു. സ്രാവ് ചാടിയതിന്റെ ആഘാതത്തില്‍ ശക്തിയേറിയ ഗ്ലാസ് ഉപയോഗിച്ചു നിര്‍മിച്ച അക്വേറിയത്തിന് വിള്ളല്‍ ഉണ്ടാകുന്നതും കാണാം.
തങ്ങളുടെ കുഞ്ഞിനെ തൊടാന്‍ ശ്രമിച്ച മുതലയെ ആക്രമിക്കാന്‍ എത്തിയത് മുപ്പത്തിനാലു ഹിപ്പോകളാണ്. പിന്നെ നടന്നത് എന്താണെന്ന് മുതലയ്ക്ക് പോലും ഓര്‍മ്മ കാണില്ല. ഫുട്ബോള്‍ തട്ടുന്നതുപോലെയാണ് മുതലയെ തട്ടിയത്.
അവസാന വാഹനവും കടന്നു പോയ ശേഷം മറ്റുവാഹനങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തി വലത്തേക്ക് തിരിയുന്ന ബിഎംഡബ്ല്യൂവാണ് വീഡിയോയിലുള്ളത്. പൊടുന്നനെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ചെറുകാര്‍ ശൂന്യതയില്‍ നിന്നെന്ന വണ്ണം റോഡില്‍ പ്രത്യക്ഷപ്പെടുന്നത്.
പാര്‍ക്കിംഗ് കെട്ടിടത്തിലെ ഏഴാം നിലയില്‍ ബിഎംഡബ്ല്യു കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവറായ സ്ത്രീ ബ്രെയ്ക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഭിത്തി തകര്‍ത്ത് കാര്‍ താഴേക്ക് പതിക്കുകയായിരുന്നു.