ഒരു സംഘം യുവാക്കളാണ് ഈ വീഡിയോ പകര്‍ത്തിയത്. പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്നുള്ള ട്യൂബ് ഊരിയെടുക്കുന്ന കുരങ്ങന് അത് വായിലേക്ക് വച്ച് പെട്രോള്‍ ഊറ്റി കുടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
യുവാവ് ‘ബാഹുബലിയെപ്പോലെ’ ആനപ്പുറത്ത് കയറാന്‍ നോക്കി. ആനയെടുത്ത് ദൂരെയെറിഞ്ഞു. കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍. മദ്യലഹരിയില്‍ ബാഹുബലിയെ അനുകരിച്ച് ആനയുടെ തുമ്പിക്കൈ വഴി ആനയുടെ മുകളില്‍ കയറാന്‍ ശ്രമിച്ചതായിരുന്നു.
പ്രഭാത ഭക്ഷണത്തിന്റെ അഭാവം രക്ത ധമനികളുടെ കാഠിന്യം കൂടാനും കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്നതുവഴി ആത്രോക്ലീറോസിസിന് വഴിവെക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാഡ്രിഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ബസോടിക്കാന്‍ ഇനി മുതല്‍ ഡ്രൈവറുടെ ആവശ്യമില്ലെന്നാണ് ചൈനക്കാരുടെ കണ്ടെത്തല്‍. മധ്യ ചൈനയിലെ ഹുബൈ നഗരത്തില്‍ ഡ്രൈവറില്ലാ ബസിന്റെ പരീക്ഷണ ഓട്ടം നടത്തി. ഓട്ടം പൂര്‍ണ്ണ വിജയമായിരുന്നു.
ചെറിയ രീതിയിലുള്ള മദ്യപാനം പോലും ക്യാന്‍സറിന് വഴി തെളിക്കുമെന്ന് കണ്ടെത്തിയത്. വായ, കരള്‍, അന്നനാളം, കുടല്, സ്തനം, തൊണ്ട, ശ്വാസനാളം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് കൂടുതല്‍ സാധ്യത.
എല്ലാവരും പാറ്റിയെ മാത്രം ശ്രദ്ധിക്കുന്നത് കണ്ട ക്രിക്കുവിന് അത് സഹിച്ചില്ല. എല്ലാരും പാറ്റിക്കു ചുറ്റും കൂടുന്നതെന്താണെന്ന് ആലോചിച്ചാലോചിച്ച് ഒടുവില്‍ ക്രിക്കറ്റിന്റെ കുതിരബുദ്ധി മിന്നി. അവന് രണ്ടും കല്‍പ്പിച്ച് പാറ്റിയെ എല്ലാവരും എന്താണ് ഇത്ര കാര്യമായി നോക്കുന്നതെന്ന് കണ്ടുപിടിച്ചു.
കടലില്‍ നീന്തുകയായിരുന്ന യുവാവിന്റെ അധികം അകലെയല്ലാതെ തിമിംഗലങ്ങള്‍ പ്രത്യക്ഷപ്പെട്ടു. യുവാവിനൊപ്പം ഈ സമയം നിരവധിയാളുകള്‍ കടലില്‍ കുളിക്കുന്നുണ്ടായിരുന്നു. കാഴ്ചകണ്ട് പലരും ഭയചകിതരായി. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്ഥമായി ഈ യുവാവ് തിമിംഗലങ്ങള്‍ക്കുനേരെ നീന്തി ചെല്ലുകയായിരുന്നു. പലരും അരുതെന്ന് വിളിച്ചുപറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ യുവാവിന്റെ പ്രതികരണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. റോങ് സൈഡില്‍ വണ്‍വേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്റെ ബൈക്കുമായി ബ്ലോക്ക് ചെയ്ത് നിന്നത്.
നടാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്നേഹത്തോടെ മുരളാന്‍ തുടങ്ങിയതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്നേഹപ്രകടനവും വര്‍ധിച്ചു.
ലോകത്തിന്റെ അനന്തമായ സൗന്ദര്യം ആസ്വദിക്കാന്‍ ആരോഗ്യമുള്ള കണ്ണുകള്‍ വേണം. എന്നാല്‍ ഇന്നത്തെ കാലത്ത് ഉറങ്ങുമ്പോള്‍ ഒഴികെ മറ്റു സമയങ്ങളില്‍ എല്ലാം നമ്മുടെ കണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.