മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് 245 പേര് കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി റെക്കോര്‍ഡിട്ടു. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍നിന്ന് ഒരുമിച്ചു ചാടി റെക്കോര്‍ഡിട്ടത്.
കെനിയയിലെ മസായ് മാറയില്‍ നടന്ന സഹോദരങ്ങളായ സിംഹങ്ങളുടെ പൊരിഞ്ഞ പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അവര്‍ക്കിടയിലേക്ക് കടന്നുവന്ന ഒരു പെണ് സിംഹത്തിനുവേണ്ടിയായിരുന്നു ആ പോരാട്ടം.
ഇരുപതടി നീളവും എണ്‍പത് കിലോ ഭാരവുമുള്ള ഭീമന് പെരുമ്പാമ്പിന്റെ ശരീരത്തില്‍ കുതിരപ്പുറത്തിരിക്കുന്ന ലാഘവത്തോടെയാണ് ബാലന് കയറിയിരിക്കുന്നത്. ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പാണിത്.
ഒന്നു കരഞ്ഞാല്‍ അത് നമ്മുടെ ടെന്‍ഷന്‍ അകറ്റുമെന്നും ശരീരത്തിലെ ടോക്സിന്റെ അളവ് കുറയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കരച്ചില് ശരീരത്തിന്റെ ഒരു തരം ട്രിക്കാണെന്നും നെഗറ്റീവ് മൂഡില്ലാതാക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഒക്കെ കരച്ചില് സഹായകമാണെന്നുമാണ് വിലയിരുത്തല്‍.
അതിശക്തിയില്‍ ഒഴുകുന്ന ഒരു നദിയുടെ കരയില്‍ ഒരു കരടി വളരെ ശ്രദ്ധയോടെ ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. പെട്ടെന്ന് നദിയിലേക്ക് കുതിക്കുന്ന കരടി വായില്‍ ഒരു സാല്‍മണ്‍ മത്സ്യത്തെയും കടിച്ചു പിടിച്ചാണ് പൊങ്ങുന്നത്.
ആറ് വയസുകാരിയുടെ തല ഭിത്തിക്കുള്ളില്‍ കുടുങ്ങിയതാണ് പ്രശ്നമായത്. കിഴക്കന്‍ ചൈനയിലെ സുഷോ, ലിംഗാബി കൗണ്ടിയിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. ഇടുങ്ങിയ ഭിത്തിക്കുള്ളില്‍ തലയിട്ട് കളിക്കുകയായിരുന്നു വിദ്യാര്‍ഥി.
എന്നാല്‍ എനര്‍ജി ഡ്രിങ്കുകളുടെ അമിത ഉപയോഗം മൂലം ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ ഓസ്റ്റിനെ കണ്ടാല്‍ നിങ്ങള്‍ ഒരിക്കലും എനര്‍ജി ഡ്രിംങ്കുകള്ക്ക് പിന്നാലെ പോകില്ല. കാരണം ഓസ്റ്റിന്റെ ജീവിതത്തെ തന്നെയാണ് ഈ ശീലം മാറ്റി മറിച്ചത്.
യാത്രകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എന്തിന് സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഒരു നഗരത്തില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണിത്.
നിങ്ങളുടെ തടി കുറയ്ക്കുന്നതിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക എന്നതാണ്. പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുള്ളതുകൊണ്ടതന്നെ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല.
ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനു വേണ്ടത്. ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം. പിന്നീട് ഈ സ്പൂണ്‍ ഒരു സുതാര്യമായ കവറില്‍ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു താഴെയോ വയ്ക്കുക.