കരളത്തില്‍ ട്രന്‍ഡായി കൊണ്ടിരിക്കുന്ന ഗ്രീന്‍ ടീ എന്ന പച്ചമരുന്ന് ചായ ഒന്ന് ഉപയോഗിച്ച് നോക്കൂ. അത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകും. ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ പച്ചവെള്ളം പോലെയാണ് ഗ്രീന്‍ ടീ കുടിക്കുന്നത്. എന്നും ചെറുപ്പമായിരിക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മതിയെന്നാണ് പറയുന്നത്.
ഒരു മാനിനെ മുഴുവനായി അകത്താക്കിയ പെരുമ്പാമ്പിന് കിട്ടിയ പണിയാണ് വീഡിയോയില്‍ വൈറലായിരിക്കുന്നത്. പെരുമ്പാമ്പ് ഇര പിടിക്കുന്നതിന്റെയും ഛര്‍ദ്ദിക്കുന്നതിന്റെയും ദൃശങ്ങളാണ് വീഡിയോയില്‍.
പാപ്പാന് യാത്ര ചോദിക്കുമ്പോള്‍ ചെരിഞ്ഞുനിന്നു മുത്തം നല്കുന്ന ആനയുടെ ദൃശ്യങ്ങള്‍ക്ക് തികച്ചും കൗതുകകരമാണ്. അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് കാഴ്ചക്കാരേറെയാണ്. പോകട്ടേയെന്നുള്ള പാപ്പാന്റെ ചോദ്യത്തിനുള്ള മറുപടി തീറ്റയെടുക്കുന്നതിനിടയിലും ശിവരാജ് തലകുലുക്കി കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് തലചരിച്ചു നിന്നുകൊണ്ടു ശിവരാജ് മുത്തം നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിശന്നു വലഞ്ഞിരിക്കുന്ന നാലു കടുവകള്‍ക്കു മുന്നിലേക്കാണ് ജീവനോടെ ഒരു കഴുതയെ മൃഗശാലാ ജീവനക്കാര്‍ എറിഞ്ഞു കൊടുത്തത്. നൂറു കണക്കിനു സന്ദര്‍ശകര്‍ നോക്കി നില്‍ക്കേയായിരുന്നു ഈ ക്രൂരമായ പ്രവര്‍ത്തി. കിഴക്കന്‍ ചൈനയിലെ ഷാങ്സൂ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കുടലിലെ ക്യാന്‍സര്‍ അപകടകാരിയായി മാറുന്നത് ആദ്യഘട്ടത്തില്‍ ചികിത്സ ലഭിക്കാത്തതു മൂലമാണ്. കുടലിലെ ക്യാന്‍സറിനെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അടിവയറ്റില്‍ സ്ഥിരമായി വേദന അനുഭവപ്പെടുകയും ഇത് വിട്ടു മാറാതെ നില്‍ക്കുകയുമാണെങ്കില്‍ ഡോക്ടറെ സമീപിക്കണം. അടിവയറ്റിലെ വിട്ടുമാറാത്ത വേദന കുടലിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം.
ജെയ്ന്‍ പ്ലാന്റ് എന്ന ശാസ്ത്രജ്ഞയും അവരുടെ ഭര്‍ത്താവും സഹപ്രവര്‍ത്തകരുമാണ് ചൈനയിലെ ആളുകള്‍ക്ക് എന്തുകൊണ്ട് സ്തനാര്‍ബുദം വരുന്നില്ല എന്നതിനെക്കുറിച്ച് കണ്ടെത്തിയത്. 1987 ല്‍ സ്തനാര്‍ബുദം ബാധിച്ച ജെയ്ന്‍ പ്രതിരോധിക്കാന്‍ വിപ്ലവകരമായ പുതിയ ആഹാരരീതി കണ്ടുപിടിക്കുകയായിരുന്നു. ജെയ്ന്‍ സ്വയം പരീക്ഷിച്ച്അദ്ഭുതകരമായി അര്‍ബുദത്തെ തോല്‍പ്പിക്കുകയായിരുന്നു.
രാത്രി വൈകിയുള്ള ഭക്ഷണം പൊണ്ണത്തടി കൂട്ടുന്നതിനും അമിത ഊര്‍ജ സമ്പാദനത്തിനും ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാനും ഇടയാക്കും. ഇത് ഗ്ലൂക്കോസും ഇന്‍സുലിനും അമിതമായി ഉത്പാദിപ്പിക്കുകയും പ്രമേഹം, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുണ്ടാക്കാന്‍ കാരണമാകുകയും ചെയ്യും.
പ്രസവം നടന്ന ഉടനെ കുഞ്ഞിനെ വൃത്തിയാക്കാന്‍ ടേബിളില്‍ എത്തിച്ചപ്പോഴാണ് നഴ്സിന്റെ കയ്യില്‍ തൂങ്ങി കുഞ്ഞ് നടന്നത്. കുഞ്ഞിന്റെ ചുമലില്‍ മാത്രമാണ് നഴ്സ് സപ്പോര്‍ട്ട് നല്‍കുന്നത്. രണ്ട് കാലില്‍ ഉറച്ച് നില്ക്കാന് കുട്ടിയ്ക്ക് കഴിയുന്നുണ്ട്, ബാലന്‍സിനായി മാത്രമാണ് നഴ്സിന്റെ സപ്പോര്‍ട്ട്. വീഡിയോ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.
ഉക്രൈന് തലസ്ഥാനമായ കീവിലാണ് ഭൂഗര്‍ഭ ജല വിതരണ പൈപ്പ് പൊട്ടിയത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിക്കുന്നത്. സമീപത്തെ കെട്ടിടത്തിന്റെ ഏഴടിയോളം ഉയരത്തില്‍ വെള്ളം തെറിക്കുകയും ചെളിയും മണ്ണും പ്രദേശത്താകമാനം പരക്കുകയും ചെയ്തു.
റമദാനോടനുബന്ധിച്ചു പുറത്തിറക്കിയ പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുവൈത്തിലെ മൊബൈല്‍ കമ്പനിയായ സൈന്‍ ആണ് മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത വീഡിയോ പുറത്തിറക്കിയത്. ഭീതിപ്പെടുത്തിയല്ല സ്നേഹിച്ചു കൊണ്ട് ദൈവത്തിലേക്കടുക്കൂ എന്ന സന്ദേശമാണ് വീഡിയോ പങ്കുവെക്കുന്നത്.