Currency

കുവൈറ്റ് എംബസിയുടെ പേരിൽ തട്ടിപ്പ്: സിബിഐ അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻSaturday, July 1, 2017 3:22 pm

ഇന്ത്യന്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് കുവൈറ്റില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പറ്റിച്ച സംഭവത്തിലാണ് അന്വേഷണം

ന്യൂഡൽഹി: ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിയുടെ വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുകയും എംബസിയുടെ പ്രതിനിധികളാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്ത് കുവൈറ്റിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളെ ചതിയില്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

 കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരാതിയിന്മേലാണ് അന്വേഷണം. kuwaitembassy_in@hotmail.com എന്ന വ്യാജ ഇ-മെയില്‍ വിലാസമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിക്ക് ഇങ്ങനെയൊരു ഇ-മെയില്‍ വിലാസമില്ലെന്ന് സിബിഐയ്ക്ക് നല്‍കിയ പരാതിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x