Currency

വാക്‌സീനെടുത്താലും കോവിഡ് വന്നാല്‍ ക്വാറന്റീന്‍; മാനദണ്ഡങ്ങള്‍ പാലിക്കണം

സ്വന്തം ലേഖകന്‍Sunday, February 14, 2021 2:18 pm

അബുദാബി: കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കു രോഗം വന്നാല്‍ മാനദണ്ഡം പാലിച്ച് ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യവിദഗ്ധര്‍. വാക്‌സീന്‍ സ്വീകരിച്ചെന്നു കരുതി ആരോഗ്യസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മറ്റുള്ളവരെ അപകടത്തിലാക്കുന്ന നടപടിയുണ്ടാകാന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു.

ആദ്യ ഡോസ് എടുത്തവരില്‍ ചിലര്‍ക്കു ഏതാനും ദിവസം ചെറിയ പനിയും തലവേധനയും ശരീരവേദനയും അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും പ്രശ്‌നങ്ങളുണ്ടാകില്ല. ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ രണ്ടാമത്തെ ഡോസ് യഥാസമയം തന്നെ എടുക്കണം. രോഗലക്ഷണം 3 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടി പിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന് അബുദാബി മുസഫ എല്‍എല്‍എച്ച് ആശുപത്രിയിലെ ശ്വാസകോശ രോഗവിദഗ്ധന്‍ പറഞ്ഞു.

വളരെ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ആദ്യ ഡോസും രണ്ടാമത്തെ ഡോസും എടുത്ത ശേഷവും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 100% ഫലപ്രദമല്ലാത്തതിനാല്‍ വാക്‌സീന്‍ എടുത്താലും കോവിഡ് രോഗാണു ശരീരത്തിലേക്കു പ്രവേശിക്കാം. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് തുടര്‍ന്നും സുരക്ഷ ഉറപ്പാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x