പുതിയ ബിസിനസ് സംരഭകർക്ക് സഹായകമാകും വിധം വിവിധ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതായി ചിക്കാഗോ മേയർ റഹ്മം ഇമ്മാനുവേൽ അറിയിച്ചു.
ചിക്കാഗോ: പുതിയ ബിസിനസ് സംരഭകർക്ക് സഹായകമാകും വിധം വിവിധ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതായി ചിക്കാഗോ മേയർ റഹ്മം ഇമ്മാനുവേൽ അറിയിച്ചു. പുതിയ ബിസിനസ് തുടങ്ങാൻ ആവശ്യമായ ലൈസൻസുകളുടെ എണ്ണം വെട്ടിക്കുറച്ചത് അടക്കമുള്ള മാറ്റങ്ങളാണ് വരുത്തുന്നത്. ഭേദഗതി പ്രകാരം 40 തരം ലൈസൻസുകളാണ് പുതിയ ബിസിനസ് തൂടങ്ങാൻ ആവശ്യമായി വരിക.
വീടുകൾ കേന്ദ്രീകരിച്ചുള്ള ബിസിനസ് സംരഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു സഹായകമായ മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. നിലവിൽ മറ്റിടങ്ങളിലെ വിപണികളിൽ ചിക്കാഗോയിലെ വീടുകൾ കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനു വിലക്കുണ്ടായിരുന്നു. ഈ വിലക്ക് എടുത്ത് കളയുന്നതായും മേയർ അറിയിച്ചു. സിറ്റി കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Its like you read my mind! You appear to know a lot about this,
like you wrote the book in it or something. I think that you can do with some pics to drive the message home a little bit,
but instead of that, this is magnificent blog. A fantastic read.
I will certainly be back.