മൂവായിരത്തിലേറെ ആളുകൾക്കാണ് ചിക്കാഗോയിൽ ഈ വർഷം ഇതേവരെ വെടിയേറ്റത്. ഇതിൽ 500 പേർ മരിക്കുകയും ചെയ്തു. ഹെറോയിൻ ഉപയോഗത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്.
ചിക്കാഗോ: സാമൂഹികജീവിതം തകിടം മറിച്ചുകൊണ്ട് ചിക്കാഗോയിൽ കുറ്റകൃത്യങ്ങളും ഹെറോയിൻ ഉപയോഗവും വർധിക്കുന്നതായി കണക്കുകൾ. മൂവായിരത്തിലേറെ ആളുകൾക്കാണ് ചിക്കാഗോയിൽ ഈ വർഷം ഇതേവരെ വെടിയേറ്റത്. ഇതിൽ 500 പേർ മരിക്കുകയും ചെയ്തു. റൂസ്വെൽറ്റ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം ഹെറോയിൻ ഉപയോഗത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്.
2013 മുതൽ 2015 വരെ ഹെറോയിൻ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ 2,113 മരണങ്ങളാണ് ഇല്ലിനോയിസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 1,425 മരണങ്ങളും ചിക്കാഗോയിലാണ് നടന്നത്. അതേസമയം ഈ സംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്നും പലപ്പോഴും ഹെറോയിൻ ഉപയോഗിച്ചാണ് മരണമെന്ന കാര്യം പലരും വെളിപ്പെടുത്താറില്ലെന്നും ഇല്ലിനോയിസ് ഡിപാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
It’s going to be finish of mine day, except before finish I am reading this impressive article to improve my knowledge.
Hi! I know this is kinda off topic but I was wondering which blog platform are you
using for this site? I’m getting fed up of WordPress because I’ve had issues
with hackers and I’m looking at alternatives for another platform.
I would be great if you could point me in the direction of
a good platform.