ചിക്കാഗൊ ടീച്ചേഴ്സ് യൂണിയൻ ഒക്ടോബർ 11 മുതൽ ക്ലാസുകൾ ബഹിഷ്കരിച്ച് പണിമുടക്കും.
ചിക്കാഗോ: ചിക്കാഗൊ ടീച്ചേഴ്സ് യൂണിയൻ ഒക്ടോബർ 11 മുതൽ ക്ലാസുകൾ ബഹിഷ്കരിച്ച് പണിമുടക്കും. യൂണിയൻ നേതാക്കൾ ഇത് സംബന്ധിച്ച അറിയിപ്പ് അംഗങ്ങളായ അധ്യാപകർക്ക് നൽകികഴിഞ്ഞു. ചിക്കാഗോയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ സി.ടി.യു, ശമ്പള വർദ്ധനവും തൊഴിൽ സുരക്ഷിതത്വവും ആവശ്യപ്പെട്ടാണു പണിമുടക്ക് നടത്തുന്നത്.
അധ്യാപകരും ഇതരജീവനക്കാരും ഉൾപ്പെടെ 30000 ത്തോളം അംഗങ്ങളുള്ള സംഘടന പണിമുടക്കുന്നത് വിദ്യാഭ്യാസമേഖലയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. നേരത്തെ സൂചന പണിമുടക്കും പിക്കറ്റിങ്ങും നടത്തിയെങ്കിലും അധികൃതർ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതേതുടർന്നാണു ഇപ്പോൾ പണിമുടക്കിലേക്ക് നീങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.