വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ ഫയലുകള്‍ക്ക് ഈ വൈറസുകള്‍ ഭീഷണി സൃഷ്ടിക്കും. പെട്ടെന്ന് കണ്ടെത്തി നശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ വൈറസ് വാണാക്രൈയെക്കാള്‍ നാശം വിതക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു വൈറസുകളെ അപേക്ഷിച്ച് ഇവയ്ക്ക് കമ്പ്യൂട്ടറില്‍ പ്രവേശിച്ചാലും പെരുകാനുള്ള ശേഷി കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.
ബെയ്ജിങ്: പുതിയ റാന്‍സംവെയര്‍ വൈറസിനെ കരുതിയിരിക്കണമെന്ന് വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ലോകവ്യാപകമായി ഭീതി വിതച്ച വാണാക്രൈക്ക് സമാനമായ പുതിയ റാന്‍സംവെയര്‍ വൈറസിനെ കരുതിയിരിക്കണമെന്ന് വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് ചൈനയാണ് മുന്നറിയിപ്പു നല്‍കിയത്. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ ഫയലുകള്‍ക്ക് ഈ വൈറസുകള്‍ ഭീഷണി സൃഷ്ടിക്കും.
ഇത് ഒഴിവാക്കുന്നതിനായി മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒ.എസ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ദേശീയ കമ്പ്യൂട്ടര്‍ വൈറസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സന്റെര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. വാണാക്രൈ ലോകവ്യാപകമായി നൂറോളം കമ്പ്യൂട്ടറുകളില്‍ ആക്രമണം നടത്തിയിരുന്നു. അതേസമയം നിലവില്‍ ചൈനയില്‍ യൂവിക്‌സ് തരത്തിലുള്ള വൈറസുകള്‍ കണ്ടെത്തിയിട്ടില്ല.
പെട്ടെന്ന് കണ്ടെത്തി നശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ വൈറസ് വാണാക്രൈയെക്കാള്‍ നാശം വിതക്കുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു വൈറസുകളെ അപേക്ഷിച്ച് ഇവയ്ക്ക് കമ്പ്യൂട്ടറില്‍ പ്രവേശിച്ചാലും പെരുകാനുള്ള ശേഷി കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.