Currency

സൗദിയിൽ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജുകൾ നിർത്തലാക്കുന്നു

സ്വന്തം ലേഖകൻWednesday, September 28, 2016 9:36 am

സൗദിയിലെ എല്ലാ ടെലികോം കമ്പനികൾക്കും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനം നിർത്തലാക്കേണ്ടിവരും. പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് ആനുകൂല്യമാണ് ആദ്യ ഘട്ടത്തിൽ നിർത്തലാക്കുന്നത്.

റിയാദ്: സേവനദാതാക്കൾക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് പാക്കേജ് കാർഡുകൾ നൽകുന്നത് നിർത്തലാക്കാൻ സൗദി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി കമ്മീഷന്റെ തീരുമാനം. ഇതോടെ സൗദിയിലെ എല്ലാ ടെലികോം കമ്പനികൾക്കും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനം നിർത്തലാക്കേണ്ടിവരും. പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് ആനുകൂല്യമാണ് ആദ്യ ഘട്ടത്തിൽ നിർത്തലാക്കുന്നത്.

പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ലാന്‍ഡ് ഫോണ്‍ വഴിയുള്ള ഡി.എസ്.എല്‍ കണക്ഷനുകള്‍ക്കും അൺലിമിറ്റഡ് ഇന്റർനെറ്റ് തുടർന്നും ലഭ്യമാകുന്നതാണ്. നെറ്റ്വർക്കുകളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷൻ അറിയിച്ചു.

4.8 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ സൗദിയിലുണ്ടെന്നാണ് കണക്ക്. നിലവിൽ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം ആഗോള ശരാശരിയിലും കൂടുതലാണ്. ഇത് നെറ്റ്വർക്കിനു കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണു ഈ നിയന്ത്രണം എർപ്പെടുത്തുന്നതെന്ന് അധികൃതർ വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x