പ്രത്യേക മഷി ഉപയോഗിച്ചിരിക്കുന്ന സ്റ്റാമ്പിലെ കറുത്തവട്ടത്തില് തൊടുമ്പോള്‍ അത് പൂര്ണചന്ദ്രന്റെ ചിത്രമായി മാറും. സ്റ്റാമ്പിന്റെ പിറകു വശത്ത് 14 യു.എസ് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രമാണുള്ളത്.
വാഷിങ്ടണ്‍: നിറംമാറുന്ന സ്റ്റാമ്പുകള്‍ പുറത്തിറക്കാനൊരുങ്ങി യു.എസിലെ തപാല്‍വകുപ്പ്. അപൂര്‍വ സൂര്യഗ്രഹണത്തോടനുബന്ധിച്ചാണ് നിറംമാറുന്ന സ്റ്റാമ്പുകള്‍ യു.എസില്‍ പുറത്തിറക്കുന്നത്. തൊടുമ്പോള്‍ സൂര്യഗ്രഹണത്തിന്റെ ചിത്രം മാറി ചന്ദ്രന്റെ ചിത്രമാകുന്ന സ്റ്റാമ്പാണിത്. യു.എസില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സ്റ്റാമ്പ് പുറത്തിറക്കുന്നത്.
ആഗസ്റ്റ് 21നാണ് യു.എസ് അപൂര്‍വ ആകാശക്കാഴ്ചക്ക് സാക്ഷ്യംവഹിക്കുക. 38 വര്‍ഷത്തിനുശേഷം ആദ്യമായി ചന്ദ്രന് പൂര്‍ണമായി സൂര്യനെ മറയ്ക്കുകയും കുറച്ച് മിനിറ്റുകള്‍ മാത്രം പൂര്‍ണസൂര്യഗ്രഹണം ദൃശ്യമാവുകയുമാണ് ചെയ്യുന്നത്. രണ്ടു ചിത്രപാളികള് അടങ്ങിയ സ്റ്റാമ്പ് നിര്‍മിച്ചത് ഗ്രാഫിക് ഡിസൈനര്‍ അന്റോണിയോ അല്കലയാണ്. 2006ല്‍ ലിബിയയില്‍ ദൃശ്യമായ പൂര്‍ണസൂര്യഗ്രഹണത്തിന്റെ ചിത്രമാണ് ഒന്ന്.
പ്രത്യേക മഷി ഉപയോഗിച്ചിരിക്കുന്ന സ്റ്റാമ്പിലെ കറുത്തവട്ടത്തില് തൊടുമ്പോള്‍ അത് പൂര്ണചന്ദ്രന്റെ ചിത്രമായി മാറും. സ്റ്റാമ്പിന്റെ പിറകു വശത്ത് 14 യു.എസ് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രമാണുള്ളത്. ജൂണ്‍ 20 മുതലാണ് പുതിയ സ്റ്റാമ്പിന്റെ വില്പന ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.