Currency

സ്വകാര്യമേഖലയിലെ വാർഷിക ലീവ് 35 ദിവസമായി വർധിപ്പിക്കാൻ ശുപാർശ

Sunday, April 9, 2017 4:56 pm

രാജ്യത്തെ പ്രവാസികൾക്ക് അനുകൂലമായ ശുപാർശ പാർലമെന്റിന്റെ ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ കമ്മറ്റിയാണ് നാഷണൽ അസംബ്ലിക്ക് മുന്നിൽ വെച്ചിരിക്കുന്നത്.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ വാർഷിക അവധിദിനങ്ങൾ 30 ദിവസത്തിൽ നിന്നും 35 ദിവസമായി വർധിപ്പിക്കാൻ ശുപാർശ. പാർലമെന്റിന്റെ ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ കമ്മറ്റിയാണ് നാഷണൽ അസംബ്ലിക്ക് മുന്നിൽ ഈ ശുപാർശ വെച്ചത്.

തൊഴിൽ കരാർ നിലവിൽ വന്നശേഷം ആറുമാസം കഴിഞ്ഞാൽ ഈ ലീവ് എടുക്കാൻ തൊഴിലാളികൾക്ക് അനുമതി നൽകണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. നിലവിൽ ഒമ്പത് മാസത്തിന് ശേഷമാണ് വാർഷികാവധി എടുക്കാൻ സാധിക്കുക. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x