
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി വിവിധ സ്ഥാപനങ്ങള്‍ രംഗത്ത്. എന്നാല്‍ കബളിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും.
ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാം. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടി മാത്രമേ ഓഫറുകള്‍ പ്രഖ്യാപിക്കാവൂ എന്നാണ് സൗദിയിലെ ചട്ടം. ഇതല്ലാതെ പ്രഖ്യാപിക്കുന്ന എല്ലാ ഓഫറുകളും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് നിയമ ലംഘനമാണ്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴയും മൂന്നു വര്‍ഷം വരെ തടവും ശിക്ഷ നല്‍കും.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഭൂരിഭാഗം സ്ഥാപനങ്ങളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിഴിവും സമ്മാനങ്ങളും ഓഫറിന്റെ ഭാഗമായുണ്ട്. ഇവയില്‍ കബളിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചാലും ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.