Currency

ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് തള്ളി; സെപ്തംബര്‍ 11 ബില്‍ നിയമമാകും

സ്വന്തം ലേഖകൻThursday, September 29, 2016 12:17 pm

സൗദി അറേബ്യക്കെതിരെയും മറ്റു രാഷ്ട്രങ്ങൾക്കെതിരെയും സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരകൾക്കും ബന്ധുക്കൾക്കും കോടതിയെ സമീപിക്കാന്‍ അവസരമൊരുക്കുന്ന ബില്ലാണിത്.

ന്യൂയോർക്ക്: സെപ്തംബര്‍ 11 ബില്ലിനെതിരായ ബരാക് ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് തള്ളി. ഇതോടെ ബിൽ നിയമമാകാനുള്ള സാധ്യതയാണ് തെളിയുന്നത്. സൗദി അറേബ്യക്കെതിരെയും മറ്റു രാഷ്ട്രങ്ങൾക്കെതിരെയും സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരകൾക്കും ബന്ധുക്കൾക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാന്‍ അവസരമൊരുക്കുന്ന ബില്ലാണിത്.

യു.എസ് കോണ്‍ഗ്രസും സെനറ്റും പാസാക്കിയ ബില്ല് നേരത്തെ പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിച്ച്‌ ഒബാമ അസാധുവാക്കിയിരുന്നു. ബില്‍ നിയമമാകുന്നത് അമേരിക്കയുടെ വിദേശബന്ധങ്ങളെയും രാജ്യങ്ങൾ തമ്മിലുള്ള തത്വങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഒബാമ ബിൽ വീറ്റോ ചെയ്തത്. എന്നാൽ ഈ വീറ്റോയെ അമേരിക്കന്‍ കോണ്‍ഗ്രസ് തള്ളിയിരിക്കുകയാണിപ്പോൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x