84 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 24 നിലകളാണ് ഉണ്ടാകുക. സീസ്റ്റെഡ് ആസ്പേണിലാണ് കെട്ടിടമുയരുന്നത്. ഹോട്ടലുകൾ, റെസ്റ്റോറണ്ടുകൾ, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, ഓഫീസുകൾ എന്നിവയാണ് കെട്ടിടത്തിൽ ഉണ്ടാകുക.
വിയന്ന: മരത്തിൽ തീർത്ത ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തികൾ വിയന്നയിൽ ആരംഭിച്ചു. 84 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 24 നിലകളാണ് ഉണ്ടാകുക. സീസ്റ്റെഡ് ആസ്പേണിലാണ് കെട്ടിടമുയരുന്നത്. ഹോട്ടലുകൾ, റെസ്റ്റോറണ്ടുകൾ, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, ഓഫീസുകൾ എന്നിവയാണ് കെട്ടിടത്തിൽ ഉണ്ടാകുക.
അറുപത്തിയഞ്ച് മില്യൺ യൂറോയാണ് കെട്ടിടത്തിന്റെ നിർമ്മാണചെലവ് പ്രതീക്ഷിക്കുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു. മരത്തിൽ നിർമ്മിക്കുന്നതിനാൽ സാധാരണ ഇത്രയും വലിയൊരു കെട്ടിടം നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ തുക ഇതിന് ചെലവാകും. പൈൻ മരത്തിലാണ് കെട്ടിടത്തിന്റെ കൂടുതൽ ഭാഗങ്ങളും നിർമ്മിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.