Currency

ബഹ്റൈനിൽ നിർമ്മാണപ്രവർത്തികൾ വർധിക്കുന്നു

സ്വന്തം ലേഖകൻSaturday, October 8, 2016 7:44 am

ഈ വർഷം 817 പെർമിറ്റുകളാണ് ഇതിനോടകം നൽകിയത്, മുൻവർഷം ഇതേ കാലയളവിൽ ഇത് 570 ആയിരുന്നു. 1.350 ബില്യൺ ബഹ്റൈൻ ദിനറാണ് ഈയിനത്തിൽ രാജ്യത്ത് ചെലവഴിക്കപ്പെടുന്നത്.

മനാമ: ബഹ്റൈനിൽ കെട്ടിട നിർമ്മാണ മേഖലയിലെ പ്രവർത്തികൾ മുൻ വർഷത്തേക്കാൾ വർധിച്ചതായി ഔദ്യോഗിക കണക്കുകൾ. ഈ വർഷം 817 പെർമിറ്റുകളാണ് ഇതിനോടകം നൽകിയത്, മുൻവർഷം ഇതേ കാലയളവിൽ ഇത് 570 ആയിരുന്നു. 1.350 ബില്യൺ ബഹ്റൈൻ ദിനറാണ് ഈയിനത്തിൽ രാജ്യത്ത് ചെലവഴിക്കപ്പെടുന്നത്.

നിർമ്മാണപ്രവർത്തികൾക്ക് അനുമതി നൽകിക്കൊണ്ടുള്ള ഫീസ് ഇനത്തിൽ രണ്ട് മില്യൺ ദിനാർ ഇതിനൊടകം സർക്കാറിന് ലഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തെ നിക്ഷേപങ്ങൾ കൂടിയുട്ടുണ്ടെന്നാണു നിർമ്മാണമേഖലയിലെ ഇത്രയധികം പ്രവർത്തികൾ സാക്ഷ്യപ്പെടുത്തുന്നതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അബ്ദുള്ള അൽ ഖലീഫ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x