Currency

യാമ്പു, മക്ക എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ഇന്ന്

സ്വന്തം ലേഖകൻFriday, December 2, 2016 6:49 am

റിയാദ്: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീം എന്നിവര്‍ ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യൻ വംശജർക്കായുള്ള ക്യാമ്പ് യാമ്പു, മക്ക എന്നിവിടങ്ങളില്‍ ഇന്ന് നടക്കും. ഔട്ട്സോഴ്സിംഗ് ഏജന്‍സികളുടെ പരിധിയില്‍ പെടാത്ത കാര്യങ്ങളിൽ ഇന്ത്യക്കാർക്ക് ക്യാമ്പിൽ സേവനം ലഭ്യമാകും.

അറ്റസ്റ്റേഷന്‍, പാസ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവുന്നതാണ്. രാവിലെ 8 മണി മുതല്‍ ഉച്ചക്ക് പന്ത്രണ്ട് മണിവരെയും ഉച്ചതിരിഞ്ഞ് ഒരു മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയുമാണ് സേവനം ലഭിക്കുക. യാമ്പുവില്‍ ഹിഗ്ഗി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന വി എഫ് എസ് ഗ്ലോബല്‍ എന്ന സ്ഥാപനത്തിലും മക്കയില്‍ ഇന്ത്യന്‍ ഹജജ് മിഷന്‍ ഓഫീസിലുമാണ് കോണ്‍സുല്‍ സംഘം ക്യാമ്പ് ചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x