
റിയാദ്: കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ കടുത്ത ശിക്ഷ. അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും നല്‍കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. വിവരവിനിമയ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമായ കുറ്റങ്ങള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ക്രൈം തടയല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1/6 പ്രകാരമുള്ള ശിക്ഷയാണ് കോവിഡ് സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്ക് നല്‍കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
തെറ്റായ വിവരങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉറവിടങ്ങള്‍ ഏതെല്ലാമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പരിശോധിച്ചുവരുകയാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ അത് പ്രചരിപ്പിക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയോ ചെയ്യുന്നവര്‍ക്ക് തുല്യമായ ശിക്ഷയാണ് ലഭിക്കുകയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വിശദീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.