
വാഷിങ്ടണ്‍: കോവിഡ് -19 മഹാമാരി കണക്കിലെടുത്ത്, മാര്‍ച്ച് 16 തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെ യുഎസ് മിഷനുകള്‍ എല്ലാ കുടിയേറ്റ, കുടിയേറ്റ ഇതര വിസ അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായി ശനിയാഴ്ച അറിയിച്ചു. പതിവ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചുകഴിഞ്ഞാല്‍, കൂടിക്കാഴ്ചകള്‍ ലഭ്യമാക്കുകയും വീണ്ടും തീയതികള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മിഷന് ഇന്ത്യയുടെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി സേവനങ്ങള്‍ അവസാനിപ്പിക്കുകയും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുപ്രവേശനം നിര്ത്തലാക്കിയെന്നുമെന്നാണ് അറിയിപ്പ്.
രാജ്യത്തേക്കുള്ള യാത്രയെക്കുറിച്ചും ഏപ്രില്‍ 15 വരെ എല്ലാ വിസകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചും സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരു കോവിഡ് -19 യാത്രാ ഹെല്പ്പ്ലൈന് പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കന്‍ വിസകളുടെ കാലഹരണപ്പെടല്‍, എച്ച് -1 ബി വിസ നിഷേധിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള ഇന്ത്യന്‍ പൗരന്മാര് നിര്‍ബന്ധിത കാരണങ്ങളാല്‍ മടങ്ങേണ്ടി വരുന്നതു പോലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുന്നതിനായാണ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചതെന്ന് അമേരിക്കന്‍ ബസാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ വൈറസ് മൂലം ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് ഇന്ത്യാ ഗവണ്മെന്റ് പുറപ്പെടുവിച്ച യാത്രാ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്, ഏതെങ്കിലും സഹായത്തിനും വിശദീകരണത്തിനും ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലേയ്ക്കും ആളുകള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നവര്‍ അതാത് എംബസികളുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.