
കുവൈത്ത് സിറ്റി: ആഗോള തലത്തില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കുവൈത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. കൊറോണ ലക്ഷണങ്ങള്‍ ഉള്ള രോഗികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്നാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നല്കപ്പെട്ട നിര്‍ദേശം. നിര്‍ദേശം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സേവന അണ്ടര്‍ സെക്രട്ടറി ഡോ. ഫാതിമ അല്‍ നജ്ജാര്‍ മുന്നറിയിപ്പ് നല്കി.
സംശയമുള്ള രോഗികളെ സ്വകാര്യ ആശുപത്രികള്‍ സ്വയം ചികിത്സിക്കുകയോ വിട്ടയക്കുകയോ ചെയ്യരുത്. പകരം മെഡിക്കല്‍ എമര്‍ജന്‍സി ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തരം രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ഡോ. ഫാതിമ അല്‍ നജ്ജാര്‍ പറഞ്ഞു.
അതിനിടെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മാസ്ക്കുകള്‍ വിതരണക്കാര്‍ പൂഴ്ത്തി വെക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാസ്കുകളുടെ കയറ്റുമതിക്ക് വാണിജ്യ വ്യവസായമന്ത്രാലയം വിലക്കേര്‍പ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.