Currency

കൊവിഡില്‍ വിറങ്ങലിച്ച് ലോകം: മരണസംഖ്യം 14,600 കവിഞ്ഞു

സ്വന്തം ലേഖകന്‍Monday, March 23, 2020 2:58 pm
saudi-corona
Nominations-2020

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം 651 പേര്‍ മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു.കൊവിഡ് ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

കൊവിഡ് 19 ആശങ്കയെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത്വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാനഡയില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നിട്ടുണ്ട്. കൊവിഡ് ഫാധിച്ച് ഫ്രാന്‍സില്‍ ഒരു ഡോക്ടര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിറിയ, മൊസാംബിക്, ഗ്രെനാഡ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x