വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രവേശിക്കുന്ന എല്ലാ രാജ്യാന്തര വിമാന യാത്രക്കാര്‍ക്കും ജനുവരി 26 മുതല്‍ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ടു സിഡിസി ഉത്തരവിറക്കി. വിമാന യാത്രക്ക് മുമ്പും, അതിനുശേഷവും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത് കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടിയാണെന്ന് സിഡിസി ഡയറക്ടര്‍ റോര്‍ബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.
യുഎസിലേക്ക് വിമാനം കയറുന്നതിന് മൂന്നു ദിവസം മുമ്പു വരെയുള്ള നെഗറ്റീവ് ഫലമാണ് കൈവശം വെക്കേണ്ടത്. പരിശോധനാ ഫലം വിമാനത്താവള അധികൃതര്‍ക്കു സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം എയര്‍ലൈന്‍സ് യാത്രക്കാരുടെ കൈവശം നെഗറ്റീവ് റിസല്‍ട്ട് ഉണ്ടോ എന്ന് ഉറപ്പാക്കണം. അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കൈവശം വെക്കേണ്ടതാണ്. മൂന്നിനും അഞ്ചിനും ഇടക്കുള്ള ദിവസങ്ങള്‍ക്കുള്ളിലെ റിസള്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.
ജനിതക മാറ്റം സംഭവിച്ച മാരക വൈറസുകള്‍ മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാക്കിയതെന്നും സിഡിസി ഡയറക്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.