Currency

ന്യൂയോര്‍ക്കില്‍ ഈ അധ്യയന വര്‍ഷം ഇനി സ്‌കൂളുകള്‍ തുറക്കില്ല

സ്വന്തം ലേഖകന്‍Sunday, April 12, 2020 5:53 pm

ന്യൂയോര്‍ക്ക്: ഈ അധ്യയന വര്‍ഷം ഇനി സ്‌കൂളുകള്‍ തുറക്കില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. ഏപ്രില്‍ 20നകം വീണ്ടും തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് 16 മുതല്‍ പൊതുവിദ്യാലയങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്. എന്നാല്‍ രാജ്യത്തെ കോവിഡ് ഹോട്ട് ഹബ്ബായി നഗരം മാറിയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു ദിവസം നിശ്ചയിച്ച് സ്‌കൂള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്ന് മേയര്‍ വ്യക്തമാക്കി.

ഈ അധ്യയന വര്‍ഷത്തിന്റെ അവശേഷിക്കുന്ന നാളുകളിലും സ്‌കൂളുകള്‍ തുറക്കാനാകില്ലെന്നത് ഏറെ വേദനാജനകമായ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ചെയ്യേണ്ട ശരിയായ കാര്യമിതാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x