കുവൈത്ത് സിറ്റി: കുവൈത്തില്‍ സമഗ്ര അണുനശീകരണ യജ്ഞത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. സിറ്റി ഗവര്‍ണറേറ്റില്‍ തുടക്കം കുറിച്ച് പദ്ധതി രാജ്യത്തെ മറ്റു ഗവര്‍ണറേറ്റുകളിലും നടപ്പാക്കുമെന്ന് മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിം അറിയിച്ചു.
കോവിഡ് 19 പ്രതിരോധത്തിന് സാമൂഹികമായി അകലം പാലിക്കുക, വീടുകളില്‍ കഴിയുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്വദേശികളും വിദേശികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.