അബുദാബി: 30 മിനിറ്റിനകം കോവിഡ് ഫലം ലഭിക്കുന്ന പിസിആര്‍ ടെസ്റ്റ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നാളെ തുടങ്ങും. യാത്രക്കാരുടെ സ്രവമെടുത്ത് ടെര്‍മിനല്‍ 3 യുടെ പുറത്തു സജ്ജമാക്കിയ അത്യാധുനിക ലാബില്‍ എത്തിച്ചാണു പരിശോധന. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു മാത്രമാണു സൗകര്യം. സ്രവം എടുക്കുന്ന സമയത്തു യാത്രക്കാരനു നല്കുന്ന ബാര്‍കോഡ് അനുസരിച്ച് ഫലം അറിയിക്കും. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഐസലേഷനിലേക്കോ ക്വാറന്റീനിലേക്കോ മാറ്റും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. നടപടിക്രങ്ങള്‍ക്ക് പരമാവധി 75- 90 മിനിറ്റ് മാത്രമേ എടുക്കൂവെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. നേരത്തെ യാത്രക്കാരന്റെ സ്രവം എടുത്ത് പുറത്തുള്ള ആശുപത്രികളില്‍ എത്തിച്ചാണു പരിശോധിച്ചിരുന്നത്.
ഇതിനു 6 മണിക്കൂറിലേറെ എടുക്കുമായിരുന്നു. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ കാത്തിരിപ്പു സമയം അര മണിക്കൂറായി കുറയും. 2 സ്വകാര്യ ലാബുകളുടെ സഹകരണത്തോടെയാണ് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.