
മനാമ: ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 പരിശോധനയുടെ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ദിനാറാണ് ടെസ്റ്റിന് ചെലവ് വരിക. ജൂലൈ 21 മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരും.
അതേസമയം, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് ചികിത്സ തുടര്‍ന്നും സൗജന്യമായി ലഭിക്കും. യാത്രക്കാര്‍ ‘ബി അവെയര്‍ ബഹ്‌റൈന്‍’ മൊബൈല്‍ ആപ്പിലുടെ ഇലക്‌ട്രോണിക് പേയ്‌മെന്റ് ആയോ ക്യാഷ് ആയോ പണം അടക്കണം. കാബിന്‍ ക്രൂ, ഡിപ്ലോമാറ്റിക് യാത്രക്കാര്‍, മറ്റ് ഔദ്യോഗിക യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ഫീസ് ആവശ്യമില്ല.
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല. പരിശോധനയില്‍ നെഗറ്റീവ് ആകുന്ന യാത്രക്കാര്‍ 10 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ക്വാറന്റൈന്‍ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും ടെസ്റ്റ് നടത്തണം. ഇതിനും 30 ദിനാര്‍ അടക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.