Currency

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് പരിശോധന സൗജന്യമെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Saturday, July 25, 2020 3:32 pm

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി വ്യാപക പരിശോധനകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.

രാജ്യത്ത് പി.സി.ആര്‍ പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായുമാണ് പ്രവര്‍ത്തിക്കുന്നത്. ഏഴ് ലബോറട്ടറികള്‍ പുതിയതായി അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവയില്‍ ഒരെണ്ണത്തിന് ഇതിനോടകം അനുമതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന് മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x