Currency

യു.എ.ഇ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ സജീവമാകും

സ്വന്തം ലേഖകന്‍Friday, March 19, 2021 11:59 am

അബൂദബി: കോവിഡ് പ്രതിസന്ധി തീരുന്നതോടെ യു.എ.ഇ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍. സെപ്റ്റംബറില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തില്‍ യു.എ.ഇ സ്‌കൂളുകളില്‍ മിശ്രിത പഠനരീതി തുടരാം. തത്സമയ ക്ലാസുകളിലെ ഹാജരിനൊപ്പം വിദൂര പഠനത്തിനുള്ള ഹൈബ്രിഡ് സാധ്യതയും നിലനിര്‍ത്തുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബറില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ക്ലാസില്‍ തിരിച്ചെത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദി പറഞ്ഞു. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ മിക്ക സ്‌കൂളുകളും അടച്ചിരിക്കുകയാണ്. വിദൂര ഇ-ലേണിങും ഇന്‍-ക്ലാസ് ടീച്ചിങും സമന്വയിപ്പിച്ചാണ് സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ തന്നെ ചില സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കണോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കള്‍ക്ക് നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ താല്‍പ്പര്യത്തിനനുസരിച്ചായിരിക്കും നേരിട്ട് ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x